മരണം

maranam 2

വിധി അതൊരു വല്ലാത്ത അനുഭവം തന്നെ , ജനിച്ചാൽ ഒരിക്കൽ മരിക്കണം അറിയാം .. എന്നിട്ടും എന്തിനോ വേണ്ടി നമുക്ക് ചുറ്റിലും ഉള്ളവർ പരക്കം പായുകയാണ് കോടികൾ സമ്പാദിക്കാൻ , തട്ടിയെടുക്കാൻ പിടിച്ചുപറിക്കാൻ അങ്ങനെ എന്തിനൊക്കെയോ വേണ്ടി പാഞ്ഞു നടക്കുകയാണ് മനുഷ്യർ . മരിക്കുമ്പോൾ ആറടി മണ്ണ് പോലും ഇന്ന് സ്വന്തമായി ഇല്ലാത്തവരാണ് പലരും എന്ന അറിവ്  ആർക്കും തന്നെയില്ല. നമ്മൾ ഇഷ്ടപെട്ടതും നമ്മെ ഇഷ്ടപെട്ടതും ഒരു കൈ അകലത്തിൽ നിന്നും നഷ്ടപ്പെടുമ്പോൾ ഒന്നും ചെയ്യാൻ കഴിയാതെ നോക്കി നിൽക്കേണ്ടി വരുന്ന നിമിഷങ്ങളുണ്ട് ജീവിതത്തിൽ അതിനെ മരണമെന്ന് വിളിക്കാനാണ് ആഗ്രഹിക്കുന്നത് . നമുക്ക് പ്രിയപെട്ടവരെയെല്ലാം ഉപേക്ഷിച്ചു തനിയെ പോകേണ്ടതോർക്കുമ്പോൾ ഓടി ഒളിക്കാനാണ് തോന്നുന്നത് . എന്തു കാര്യം അല്ലേ …… അങ്ങനെ ഒളിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ മരണം കാർന്നെടുത്ത എന്റെ ജീവന്റെ തുടിപ്പിനെ ആർക്കും എത്തിപ്പിടിക്കാൻ സാധിക്കാത്തിടത്തു ഒളിപ്പിക്കുമായിരുന്നു ഞാൻ.                                                                    ഈ ലോകത്തിൽ നിന്നും അടർന്നു പോയി കഴിഞ്ഞാൽ നമ്മുടെ പ്രിയപെട്ടവരെ കാണാൻ സാധിക്കുവോ , പറയുന്നത് കേൾക്കാൻ കഴിയുന്നുണ്ടാകുമോ …  മരിച്ചവർ തിരിച്ചു വരാറുണ്ടോ….. അറിയില്ല എനിക്ക് തോന്നാറുണ്ട് മരണം അത്രയും മനോഹരമായത് കൊണ്ടാകും പോയവർ ആരും തിരികെ വരാത്തത് എന്ന്……

 

ആതിര വിഷ്ണു

♥♥♥♥♥അമ്മ♥♥♥♥♥

hqdefault.jpg

ദൈവത്തെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ കണ്ടിട്ടുണ്ട് എന്നു പറയാനാണ് എനിക്ക് ഇഷ്ടം,  കാരണം  അമ്മയാണ് എന്റെ ദൈവം . അമ്മയെപ്പോലെ എന്നെ സ്നേഹിക്കാൻ ആർക്കും പറ്റില്ലാ ……  കള്ളമാണ് പറയുന്നതയെന്ന് അറിയാമെങ്കിലും വിശ്വസിച്ച  പോലെ അഭിനയിക്കും ‘അമ്മ , അമ്മയെക്കുറിച്ചു  നിർവചിക്കാൻ ഈ വാക്കുകൾ ഒന്നും തന്നെ  പോരാതെ വരും…….. എനിക്ക് അമ്മക്ക് പകരം വെക്കാൻ  അമ്മ മാത്രം എന്ന തിരിച്ചറിവാകാൻ ഞാനും ഒരമ്മയാകേണ്ടി വന്നു .  ഇന്ന് ഞാൻ      തിരിച്ചറിയുന്നു അമ്മയുടെ മാധുര്യം♥♥♥♥♥♥

എൻന്റെ  ഒരു ഓർമപ്പെടുത്തൽ കൂടി,

“നീ കാരണം മാതാപിതാക്കളുടെ കണ്ണുകൾ നിറഞ്ഞൊഴുകേണ്ടി വന്നാൽ   അന്നു വരെ നീ ചെയ്ത എല്ലാ നന്മകളും ആ കണ്ണീരിൽ ഒഴുകി പോയേക്കാം”

 

ആതിര വിഷ്ണു

ഏകാന്തത

Single or divorced woman alone missing a boyfriend while swinging on the beach at sunset Stock Photo - 37323216

 

 

 

 

 

 

 

ഇന്ന് ഞാൻ മരണത്തെ പേടിക്കുന്നില്ല , കാരണം അതിനേക്കാൾ അപ്പുറം ഏകാന്തതയുടെ വലയത്തിൽ അകപെട്ടുപോയി ഞാൻ .  മനസുനിറയെ സംസാരിക്കാൻ കൊതിച്ച നാളുകൾ ………  ഈ ഒറ്റപെടലിനേക്കാൾ വലുതല്ലല്ലോ മരണം പോലും ……
ഞാൻ തിരിച്ചറിയുന്നു പിന്നിൽ നിന്നും ആക്രമിക്കുന്ന ശത്രുവിനേക്കാൾ പേടിക്കേണ്ടത് കൂടെ നിന്ന് സ്നേഹിച്ചവരെ ആണെന്ന് .കാരണം എന്റ്റെ എല്ലാ സ്വപ്നങ്ങളും വേണ്ടെന്ന് വെച്ചതും ആഗ്രഹങ്ങളെ അടർത്തി മാറ്റിയതും അവനു വേണ്ടിയായിരുന്നു അവന്റെ ലോകത്ത് ജീവിക്കാൻ വേണ്ടിയായിരുന്നു.
അവനു അങ്ങനെയാകും എന്ന് ചിന്തിച്ചതെ തെറ്റ്‌ ……..
അവനെന്നും ഇഷ്ടപെട്ടതും സന്തോഷിച്ചതും കൂട്ടുകാരുടെ ലോകത്ത് ജീവിക്കാനായിരുന്നു . അവന്റെ  ലോകത്തേക്ക് കടന്നു ചെന്നപ്പോഴെല്ലാം ഞാൻ ഒറ്റപെട്ടു പോയി . ഇ മൗനം ഒറ്റപ്പെടൽ എനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ് . ജീവിതത്തിൽ ഒട്ടപെടാതിരിക്കാൻ ഞാൻ എന്തിനെയും അളവിൽ കൂടുതൽ സ്നേഹിച്ചു വിശ്വസിച്ചു …….. അതുകൊണ്ടാകും ഞാൻ എല്ലായിടത്തും ഒരുപാട് ഒറ്റപെട്ടു പോയത് .
ഈ ഒറ്റപ്പെടലിൽ നിന്നും പുറത്തു വരാൻ എനിക്ക് ഇനി സാധിക്കില്ല. ജീവിക്കാൻ ആഗ്രഹമില്ലഞ്ഞിട്ടല്ലാ നമ്മളെക്കാൾ സ്നേഹിച്ചവർ നമ്മളെ മനസിലാക്കിയില്ലെങ്കിൽ പിന്നെ ജീവിച്ചിട്ട് എന്തുകാര്യം .  എന്റ്റെ ഇ മൗനം എന്തിനും പരിഹാരമാകട്ടെ ,,,,,….  എന്റ്റെ വേദനകൾ എന്നിൽ തന്നെ    മരിക്കട്ടെ …. പക്ഷെ എനിക്കറിയാം എന്റ്റെ ഏറ്റവും വലിയ നിലവിളിയാണ് ഈ മൗനം …,,,,…..

ആതിര….

നീ അറിയാൻ……

നീ അറിയാൻ…..
നിന്നോട് പറയാൻ ഇനിയൊന്നും തന്നെ അവശേഷിക്കുന്നില്ല ….
എന്റെ വാക്കുകകളിലെ അവസാന അക്ഷരവും ഞാൻ നിനക്കായ്       
പറഞ്ഞു കഴിഞ്ഞു …….
ഇനിയെല്ലാം എന്റെ മൗനം നിന്നോട് പറയും ഇതളുകൾ കൊഴിയും      പോലെ ……

ആതിര വിഷ്ണു

 

 

 

പ്രണയം…………

ചിലരോട് മാത്രം തോന്നാറുള്ള ഒരു പ്രത്യേക ഇഷ്ടമുണ്ട് അതായിരുന്നോ പ്രണയം …………
ആ പ്രണയമായിരുന്നോ എനിക്ക് അവനോട് തോന്നിയത് അറിയില്ല………………….
തുറന്ന് പറയാൻ വൈകിയെന്ന് പരിഭവം പറഞ്ഞപ്പോഴും അവനറിഞ്ഞിരുന്നോ എന്റ ശ്വാസം അവനായിരുന്നുവെന്ന് ….
ആദ്യമായ് തോന്നിയ ഇഷ്ട്ടം….   കണ്ണുകളിൽ ഞാൻ കണ്ട പ്രണയം ഒരിക്കലും മനസ്സിൽ നിന്നും മായില്ല                                                                                അതായിരുന്നു എന്നെ അവനിലേക്ക് കൂടുതൽ അടുപ്പിച്ചത് .കാലങ്ങൾ കടന്നു പോകുംതോറും കൂടുതൽ അടുത്തതല്ലാതെ ഞങ്ങൾ അകന്നില്ല….ഇണങ്ങിയും പിണങ്ങിയും ഞങ്ങൾ ഒരുമിച്ചും നെയ്ത സ്വപ്നങ്ങളെ ഒടുവിൽ ഞാൻ എന്റത് മാത്രമാക്കി ……

എന്റെ പ്രണയം അസ്തമിക്കുന്നില്ല …….. കടലിലെ മണൽത്തരികൾ എണ്ണിത്തീരുന്നത് വരെ ഞങ്ങൾ പ്രണയിച്ചു കൊണ്ടിരിക്കും …..                         എന്റെ അവസാന ശ്വാസം നിലക്കും വരെ ……..

 

ആതിര വിഷ്ണു

 

തിരിച്ചു കിട്ടാത്ത ബാല്യം…….

ചെറുതായിരുന്നപ്പോൾ വലുതാകാനായിരുന്നു ആഗ്രഹം ….  ചെറുപ്പത്തിൽ ഒരുപാട് കേട്ടിട്ടുണ്ട് വലുതാകുമ്പോൾ എന്താവാനാണ് ആഗ്രഹം എന്ന് .അന്ന് എനിക്ക് അതിനുത്തരം ഇല്ലായിരുന്നു വലുതായപ്പോഴാണ് അതിനുള്ള ഉത്തരം കിട്ടിയത് എനിക്ക് ആ ബാല്യത്തിലേക്ക് തിരിച്ചു പോയാൽ മതിയെന്ന് കാരണം ബാല്യത്തിലെ ഓർമ്മകൾക്ക് എന്നും ആ പഴമയുടെ മധുരം ഉണ്ടായിരുന്നു. പഴയ ഓർമ്മകൾ അനുവാദം ചോദിക്കാതെ പടികടന്നു വരാറുണ്ട് ചില നിമിഷങ്ങളിൽ ആ ഓർമ്മകൾ എന്റെ മിഴികളെ നനക്കുന്ന , മതി മറന്നു ചിരിപ്പിക്കുന്ന , കൊതിപ്പിക്കുന്ന നിമിഷങ്ങകളാണ് …..
കുടപ്പിറപ്പുകളോട് ഒത്തുള്ള ആ നിമിഷങ്ങൾ ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് അറിഞ്ഞിട്ടും മനസ് വെറുതെ കൊതിക്കുകയാണ് …            അമ്മയോട് ചേർന്ന് ആ ചൂടുപറ്റിയുള്ള ഉറക്കത്തിനപ്പുറം മറ്റൊന്നും ഇന്ന് എനിക്ക് പ്രിയപ്പെട്ടതായി തോന്നുന്നില്ല . ബാല്യം കടന്നു പോയപ്പോൾ നഷ്പ്പെട്ടത് നിഷ്കളങ്കമായ സൗഹൃദവും എന്റെ പ്രണയവുമാണ്.  മൃദുവായ സൗഹൃദങ്ങൾ അന്ന് ജീവിതത്തിന് നിറം പകർന്ന് തന്നിരുന്നു . തോടുകളും പാടങ്ങളും എല്ലാം കാത്തിരിക്കുന്നുണ്ടാകും അന്നത്തെ കുസൃതി കുട്ടികളെ ….. അവരും കാതോർക്കുന്നുണ്ടാകും കുസൃതികളുടെ കാലടികളെ ….                  പണ്ട്  മാമ്പഴം പകുത്തു കഴിച്ചതും,  കണ്ണുകൾ തമ്മിൽ കൈമാറിയതും പ്രണയമായിരുന്നോ അറിയില്ല …..
കാലം ഓടി അകലുന്ന നാളുകളിൽ എന്റ മനസിലെ ഓർമകളിൽ നിന്നും പതിയെ ഞാനും പടിയിറങ്ങുകയാണ് . ഒരു മഴവില്ലു പോലെ മാഞ്ഞു പോയ ബാല്യം തിരികെ കിട്ടാൻ ഇനിയെത്രനാൾ ഞാൻ കാത്തിരിക്കേണ്ടി വരും ……

 

ആതിര വിഷ്ണു